സ്കൂൾ മൈതാനത്ത് മാലിന്യക്കൂമ്പാരം

കുമ്പള: കുമ്പള ഗവ. യു.പി, ഹയർ സെക്കൻഡറി . മൈതാനത്തിന്റെ തെക്കു പടിഞ്ഞാറ് മൂലയിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും ജ്യൂസ് പാർലറുകളിലെയും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയും കൊണ്ടുവന്ന് തള്ളുന്നതാണ് ഇവിടെ മാലിന്യം കുമിഞ്ഞുകൂടാൻ കാരണമായിരിക്കുന്നത്. കുമ്പള പൊലീസ് സ്റ്റേഷന് സമീപത്താണ് സ്കൂൾ മൈതാനമെങ്കിലും ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നവരെ പിടികൂടാനോ നടപടിയെടുക്കാനോ നാളിതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്നവരാണ് ഇവിടെ മാലിന്യം കൊണ്ടു തള്ളുന്നത്. ഈ കെട്ടിടങ്ങളിലാകട്ടെ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. എന്നിട്ടും വ്യാപാര സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസുകൾ പുതുക്കി നൽകുന്നതായി ആക്ഷേപമുണ്ട്. പകൽ സ്ഥാപനങ്ങൾക്കകത്ത് ചാക്കുകളിലാക്കി കെട്ടി സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ രാത്രി ഇരുട്ടിന്റെ മറവിൽ സ്കൂൾ മൈതാനത്തിട്ട് തീയിടലാണ് പതിവ്. എല്ലാ ദിവസവും മാലിന്യം കൊണ്ടിടുന്നതിനാൽ ദിവസങ്ങൾ കഴിഞ്ഞാലും തീ അണയാറില്ല. മാത്രമല്ല, ടൗണിൽ നിന്ന് പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, വാട്ടർ അതോറിറ്റി ഓഫിസ്, കൃഷിഓഫിസ്, മൃഗാശുപത്രി തുടങ്ങി സർക്കാർ സ്ഥാപനങ്ങളിലേക്ക് കൽനടയായി ദിവസവും നൂറുകണക്കിനാളുകൾ നടന്നു പോകുന്ന കുറുക്കു വഴി മധ്യേയാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.