വെസ്റ്റ് എളേരിയില്‍ വ്യവസായ സംരംഭക ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു

നീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പു മുഖേന നടപ്പാക്കുന്ന ധനസഹായ പദ്ധതികളും സംരംഭക സാധ്യതകളെക്കുറിച്ചും പൊതുബോധവത്കരണ ശിൽപശാല ഭീമനടി വ്യാപാര ഭവനില്‍ സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ടി. മോളിക്കുട്ടി പോള്‍ അധ്യക്ഷയായി. ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ വികസന ഓഫിസര്‍ എന്‍. അശോക് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെംബര്‍മാരായ കെ.കെ. തങ്കച്ചന്‍, സി.വി. അഖില, ടി.വി. രാജീവന്‍, എന്‍. മുഹമ്മദ് ശരീഫ്, പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ സൗദാമിനി വിജയന്‍ , പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ കെ. അഖില്‍ , ജില്ല വ്യവസായ വകുപ്പ് ഇന്റേണ്‍ പി. അശ്വതി എന്നിവര്‍ സംസാരിച്ചു. PHOTO വെസ്റ്റ് എളേരി പഞ്ചായത്തും ജില്ല വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പൊതുബോധവത്കരണ ശിൽപശാല വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു അജാനൂര്‍: ഗ്രാമ പഞ്ചായത്ത് നടപ്പു വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ. മീന കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വികസന സെമിനാറില്‍ വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നിന്നും, ഗ്രാമസഭയില്‍ നിന്നും ലഭിച്ച പദ്ധതി നിര്‍ദേശങ്ങളും അവക്ക് അനുവദിക്കപ്പെട്ട ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് തയാറാക്കിയ കരട് പദ്ധതിരേഖ ചര്‍ച്ചചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആവശ്യമായ ഭേദഗതികളും നിർദേശങ്ങളും ഉള്‍ക്കൊണ്ട് രൂപരേഖ തയാറാക്കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷീബ ഉമ്മര്‍ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പുഷ്പ എം.ജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരന്‍, അരവിന്ദാക്ഷന്‍ നായര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി. പ്രസാദ്, വി. കമ്മാരന്‍, മുഹമ്മദ് കുഞ്ഞി ചിത്താരി എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സ്വാഗതവും സെക്രട്ടറി സുരേഷ് ജോര്‍ജ് നന്ദിയും പറഞ്ഞു. photo- അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.