കാസർകോട്: സിൽവർ ലൈൻ ഉൾപ്പെടെ എല്ലാ പദ്ധതികളും ജനങ്ങളുടെ പൂർണ സമ്മതത്തോടെ മാത്രമേ നടപ്പാക്കൂവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിൽവർ ലൈൻ പദ്ധതിക്കെതിരെ ന്യായമായ ആശങ്കയും പരാതിയുമുണ്ട്. കൃത്രിമമായി കെട്ടിപ്പൊക്കിയ പരാതിയുമുണ്ട്. തൃക്കാക്കരയിൽ സംഭവിച്ചതെന്താണെന്ന് പാർട്ടി വിശദമായി പഠിക്കുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. ഇത്തരത്തിലൊരു വിജയം യു.ഡി.എഫിന് ഉണ്ടായത് അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ബാഡെമൂലയിലെ കടന്തേലു സരസ്വതി ട്രസ്‌റ്റിന്റെ ഉടമസ്ഥതയിലുള്ള 2.33 ഏക്കർ ഭൂമി കാസർകോട് ഇ.എം.എസ് പഠനകേന്ദ്രത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരണപത്രം സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണന് കൈമാറി. നാരമ്പാടി നെല്ലിയടുക്കത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാവ് പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കർഷക സംഘം ജില്ല പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, കെ. ശങ്കരൻ, എ. വിജയകുമാർ, പി. ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എം. മാധവൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.