പരിസ്ഥിതി ദിനം

തൃക്കരിപ്പൂർ: കടലാമ , കടൽ, കണ്ടൽ എന്നിവ തൊട്ടറിഞ്ഞ് സമ്പന്നമാക്കി തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ്. തൈക്കടപ്പുറം നെയ്തലുമായി ചേർന്ന് നടത്തിയ കടലോര സൈക്കിൾ യാത്ര അഴി മുതൽ പൊഴി വരെ വേറിട്ട അനുഭവമായി. തൃക്കരിപ്പൂരിൽനിന്ന് ആരംഭിച്ച യാത്ര തൈക്കടപ്പുറം അഴിത്തലയിൽ എ.ഡി.എം എ.കെ. രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. പ്രവീൺ കുമാർ ക്ലാസെടുത്തു. എ.കെ. രമേന്ദ്രൻ ,അനൂപ് കല്ലത്ത് എന്നിവരുടെ നേതൃത്വത്തിൽ നെയ്തൽ സംരക്ഷണയിലായിരുന്ന കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. യാത്രവഴിയിൽ അജാനൂർ കടപ്പുറം ക്ഷേത്ര പരിസരത്തെ അപൂർവ ഇനം സസ്യമായ ബയോ ബാബും സന്ദർശിച്ചു. പൊയ്യക്കര പൊഴിമുഖത്ത് ടി.സി.സി അംഗങ്ങൾ കണ്ടൽ ചെടികൾ നട്ടു. അശ്വിൻ പെരളം അധ്യക്ഷത വഹിച്ചു. കാസർകോട് പെഡലേഴ്സ് പ്രസിഡന്റ് സുജേഷ്, രതീഷ് അമ്പലത്തറ, ശ്രീകാന്ത് എന്നിവർ മുഖ്യാതിഥികളായി. എം.വി. സജി സ്വാഗതവും അരുൺ ഫോട്ടോഫാസ്റ്റ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.