ഉദുമ: വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സത്താർ മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം പ്ലസ് ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ 109 കുട്ടികൾക്കാണ് യത്. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, പ്രിൻസിപ്പൽ ഷാജി, പ്രഥമാധ്യാപകൻ ടി.വി. മധുസൂദനൻ, പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ. അശോകൻ, ജനപ്രതിനിധികളായ ചന്ദ്രൻ നാലാംവാതുക്കൽ, നബീസ പാക്യാര എന്നിവർ പങ്കെടുത്തു. uduma smmanam ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭകൾക്കുള്ള സമ്മാന വിതരണം ഷാനവാസ് പാദുർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.