നായൻമാർമൂലയിൽ മേൽപാലം നിർമിക്കണം -കർമസമിതി

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നായൻമാർമൂലയിൽ മേൽപാലം നിർമിക്കണമെന്ന് കർമസമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ​നിരവധി റോഡുകൾ സംഗമിക്കുന്ന നായൻമാർ മൂല ജില്ലയിലെ ഏറ്റവും തിരക്കേറിയ ടൗണായി വളർന്നിരിക്കുന്നു. സർക്കാറി​ന്റെ ഉൾ​െപ്പടെ നിരവധി സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ജനനിബിഡ കേന്ദ്രവുമാണ്. പെരുമ്പളക്കടവിൽ നിന്നു തുടങ്ങി എരപ്പക്കടയിൽ അവസാനിക്കുന്ന റോഡിൽ എത്തണമെങ്കിൽ ദേശീയപാത മുറിച്ചുകടക്കണം. നായന്മാർമൂലയിൽനിന്നു പെരുമ്പളപാലം വഴി കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലേക്കും ആലംപാടി വഴി മാന്യ, നീർച്ചാൽ, ബദിയടുക്ക, കുമ്പള എന്നിവിടങ്ങളിലേക്ക് എത്താനാകും. എന്നാൽ, കോൺക്രീറ്റ് ഭിത്തി നിർമിച്ച് സർവിസ് റോഡും ദേശീയപാതയും വേർതിരിക്കുന്നതോടെ മറ്റു റോഡിലേക്കു പോകുന്നതിനു തടസ്സമാകും. ഇതിനു പരിഹാരം എന്ന നിലയിൽ വിദ്യാനഗർ മുതൽ നായന്മാർമൂല പാണലം ജങ്ഷൻ വരെ മേൽപാലം നിർമിക്കണം. നിലവിലെ അലൈൻമെന്റ് പ്രകാരം പാതയുടെ ഇരുവശത്തുള്ള നിലവിലുള്ള സ്ഥാപനങ്ങളുടെ മുന്നിലൂടെ ഏതാണ്ട് രണ്ടു മീറ്റർ ഉയരത്തിലാണ് ദേശീയപാത നിർമിക്കുന്നത്. റോഡിന്റെ മറുവശത്തുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കിലോമീറ്ററുകൾ ചുറ്റി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. ഇതു മാത്രമല്ല, ബൈപാസിലൂടെയുള്ള യാത്രയും അസാധ്യമാകുമെന്നും അനുദിനം വികസിക്കുന്ന ഈ പ്രദേശം ഈ സാഹചര്യം ഉണ്ടായാൽ എന്നന്നേക്കുമായി നശിക്കും. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഇന്നു വൈകീട്ട് 4നു നായന്മാർമൂല മാമ്മച്ചി ട്രേഡിങ് സെന്ററിൽ കൺ​െവൻഷൻ നടക്കും. വാർത്തസമ്മേളനത്തിൽ സമരസമിതി ഭാരവാഹികളായ ഖാദർ പാലോത്ത്, പി.ബി. അബ്ദുൽ സലാം, കെ.എച്ച്. മുഹമ്മദ്, എൻ.എം. ഇബ്രാഹിം, എൻ.യു. ഇബ്രാഹിം, ബഷീർ കടവത്ത് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.