അംഗൻവാടി പ്രവേശനോത്സവം

ചെറുവത്തൂർ: പിലിക്കോട് കണ്ണങ്കൈ അംഗൻവാടിയിൽ പ്രവേശനോത്സവം പഞ്ചായത്തംഗം നവീൻ ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ സുമേശൻ അധ്യക്ഷത വഹിച്ചു. ശ്രീനന്ദ കല്യാണി, ആഷിമ എന്നിവർ സ്വാഗതഗാനം ആലപിച്ചു. രക്ഷിതാക്കളുടെ വകയായുള്ള ചെടിച്ചട്ടികൾ അംഗൻവാടി പ്രവർത്തകർ ഏറ്റുവാങ്ങി. കുട്ടികൾക്ക് പ്രീസ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. എം.വി. ഭാസ്കരൻ, കെ.പി. നാരായണൻ, കെ.പി. രാമചന്ദ്രൻ, പുഷ്പലത എന്നിവർ സംസാരിച്ചു. ഘോഷയാത്ര, പായസവിതരണം എന്നിവ നടത്തി. -------------- പടം.. പിലിക്കോട് കണ്ണങ്കൈ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.