നീലേശ്വരം: വര്‍ഷങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീലേശ്വരത്ത് പുതിയ റോഡ് യാഥാര്‍ഥ്യമാകുന്നു. നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് ആനച്ചാലിലേക്കുള്ള പുതിയ റോഡാണ് നാട്ടുകാരുടെ ഇടപെടലിൽ യാഥാര്‍ഥ്യമാകുന്നത്. മാര്‍ക്കറ്റില്‍നിന്ന് തെക്കുഭാഗത്തേക്ക് കിളയിലൂടെ 50 മീറ്റര്‍ നീളത്തില്‍ ചെറിയ റോഡ് നിലവിലുണ്ട്. ഈ റോഡ് നീട്ടുന്നതിന് വര്‍ഷങ്ങളായി ആനച്ചാല്‍ വാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റോഡ് പോകുന്ന ചില വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഇതുവരെ കഴിഞ്ഞില്ല. ടൗണ്‍ വാർഡ് കൗണ്‍സിലര്‍ ഇ. ഷജീര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.വി. ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് സ്ഥലം വില കൊടുത്ത് വാങ്ങി തടസ്സങ്ങള്‍ നീക്കി റോഡ് യാഥാര്‍ഥ്യമാക്കുന്നത്. നിലവിലുള്ള റോഡിനു ശേഷമുള്ള ചുറ്റുമതില്‍ പൊളിച്ച് റോഡ് ആനച്ചാലിലേക്ക് നീട്ടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരവധി സമര പരിപാടികള്‍ നടന്നിരുന്നു. ചുറ്റുമതില്‍ തകര്‍ത്ത സംഘർഷത്തിൽ നിരവധി പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. റോഡിനുവേണ്ടി സമരം ചെയ്ത പലരും ഇന്ന് ജീവിച്ചിരിപ്പില്ല. വര്‍ഷങ്ങളോളം നിയമപോരാട്ടം നടന്ന റോഡാണ് ജനകീയ കമ്മിറ്റി സ്ഥലം പണം കൊടുത്ത് വാങ്ങി യാഥാര്‍ഥ്യമാക്കുന്നത്. പുതിയ റോഡ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമായാല്‍ ആനച്ചാല്‍ നിവാസികള്‍ക്ക് എളുപ്പത്തില്‍ നീലേശ്വരം നഗരത്തിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.