പരവനടുക്കം: ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന സാമൂഹിക ശാസ്ത്രാധ്യാപകൻ പി.വി. ഗംഗാധരൻ മാസ്റ്റർക്ക് പൗരാവലിയുടെയും അധ്യാപക-രക്ഷാകർതൃ സമിതിയുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും പൗരാവലിയുടെ ഉപഹാര വിതരണവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. പി.ടി.എയുടെ ഉപഹാരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നൽകി. സംഘാടക സമിതി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുൽ മുനീർ, പി.ടി.എ പ്രസിഡന്റ് കാർവർണൻ കാവുങ്കൽ, ശാന്ത ബാലൻ എന്നിവർ മംഗളപത്രം സമർപ്പിച്ചു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെയും വിവിധ ക്ലബുകളുടെയും വിവിധ ബാച്ചുകളുടെയും ഉപഹാരങ്ങൾ സമർപ്പിച്ചു. 10ാം ക്ലാസ് വിദ്യാർഥി അഭിഷേക് വരച്ച ഛായാചിത്രം ഗംഗാധരൻ മാസ്റ്റർക്ക് നൽകി. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, അംഗങ്ങളായ ചന്ദ്രശേഖരൻ കുളങ്ങര, രേണുക ഭാസ്കരൻ, കെ. കൃഷ്ണൻ, സുചിത്ര ഹരീഷ്, ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. നന്ദികേശൻ, ഹെഡ്മാസ്റ്റർ ഇബ്രാഹിം ഖലീൽ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പലും സംഘാടകസമിതി കൺവീനറുമായ ജി.കെ. ബീന സ്വാഗതവും സംഘാടക സമിതി വൈസ് ചെയർമാൻ നാരായണൻ വടക്കിനിയ നന്ദിയും പറഞ്ഞു. ------------- KS yathrayayappu ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന സാമൂഹിക ശാസ്ത്രാധ്യാപകൻ പി.വി. ഗംഗാധരൻ മാസ്റ്റർക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.