ജില്ലയിൽ വായ്പമേള എട്ടിന്

കാസര്‍കോട്: ആസാദി കാ അമൃത് ഉത്സവത്തിന്റെ ഭാഗമായി കാസര്‍കോട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പമേള നടത്തും. ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിനു സമീപത്തെ ജീവസ് മാനസ ഓഡിറ്റോറിയത്തിലാണ് മേള. ജില്ലയിലെ 28 ബാങ്കുകളും മേളയിൽ പ​ങ്കെടുക്കും. കാര്‍ഷിക, ബിസിനസ്, വിദ്യാഭ്യാസ, ഭവന, വാഹന വായ്പകൾ സംബന്ധിച്ചുള്ള വിവരങ്ങള്‍ മേളയിൽ ലഭ്യമാക്കും. സര്‍ക്കാറിന്റെ വിവിധ സ്‌കീമുകളായ മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ, പി.എം.ഇ.ജി.പി, സാമൂഹിക സുരക്ഷ സ്‌കീമുകളായ പി.എം സുരക്ഷാ ഭീമായോജന, പി.എം ജീവന്‍ജ്യോതി ഭീമാ യോജന, അദല്‍ പെന്‍ഷന്‍ യോജന എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. ജില്ല ലീഡ് ബാങ്ക് മാനേജര്‍ എന്‍.പി. ബിമല്‍, നബാര്‍ഡ് ജില്ല ഓഫിസര്‍ കെ.ബി. ദിവ്യ, കേരള ബാങ്ക് സീനിയര്‍ മാനേജര്‍ എം. പ്രവീണ്‍ കുമാര്‍, എസ്.ബി.ഐ ജനറല്‍ മാനേജര്‍ ശബരി ചന്ദ്രന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.