കടൽത്തീരം ശുചീകരിച്ച് എൻ.സി.സി കാഡറ്റുകൾ

നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജ് എൻ.സി.സി യൂനിറ്റ് നീലേശ്വരം തൈക്കടപ്പുറം കടൽതീരം ശുചീകരിച്ചു. രണ്ടു കിലോമീറ്റർ ദൂരത്തിൽ തീരത്തടിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഉപയോഗശൂന്യമായ മീൻപിടിത്ത വലകൾ എന്നിവ നീക്കം ചെയ്തു. കടൽത്തീര സംരക്ഷണ പ്രതിജ്ഞയുമെടുത്തു. നഗരസഭ കൗൺസിലർ വിനോദ് നിലാവ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ലഫ്റ്റനൻറ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. കെ. ദേവിക, പി. അമൃത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പടം: nlr ncc നെഹ്റു കോളജ് എൻ.സി.സി കാസറ്റുകൾ തൈക്കടപ്പുറം കടൽത്തീരം ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.