നീലേശ്വരം: സംസ്ഥാന സർക്കാറിന്റെ സഹകാരി സാന്ത്വനം പദ്ധതിയനുസരിച്ച്, അശരണരായ സഹകാരികൾക്കുള്ള ആശ്വാസനിധിയിൽനിന്ന് ജില്ലയിലെ മുതിർന്ന സഹകാരികളായ എം.വി. കോമൻ നമ്പ്യാർക്കും ഹസനുൽബന്നക്കും ധനസഹായം വിതരണം നൽകി. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാർ എ. രമ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ കെ. ലസിത, അസി. രജിസ്ട്രാർ എം. ആനന്ദൻ, വി. ചന്ദ്രൻ, ഹോസ്ദുർഗ് അസി. രജിസ്ട്രാർ കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. nlr dhana sahayam ജില്ലയിലെ മുതിർന്ന സഹകാരി എം.വി. കോമൻ നമ്പ്യാർക്ക് നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത ധനസഹായം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.