ജൈവവൈവിധ്യ ദിനാചരണം

ചെറുവത്തൂർ: ലോക വീത്കുന്ന് സ്മൃതിവനം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പിലിക്കോടി​ന്റെ പൈതൃകസ്വത്തായ വീത് കുന്ന് സകലർക്കും വിശ്രമ വിനോദകേന്ദ്രമാക്കി മാറ്റുന്നതിനും കുന്നി​ന്റെ ഹരിതാഭ നിലനിർത്തുന്നതിനുമായി ആരംഭിച്ച പദ്ധതിയാണിത്. ജൈവവൈവിധ്യ കലവറയായ വീത് കുന്നിനെ പതിയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്​ എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ വി. പ്രദീപൻ, രേഷ്ണ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ, ഒ.പി.ടി. രാഘവൻ, വാർഡ് കൺവീനർമാരായ എൻ. കുഞ്ഞികൃഷ്ണൻ, ജനാർദനൻ എന്നിവർ സംസാരിച്ചു. സമിതി കൺവീനർ കെ. സുനിൽകുമാർ സ്വാഗതവും പഞ്ചായത്ത് ബി.എം.സി കൺവീനർ എ. വിനയൻ നന്ദിയും പറഞ്ഞു. പടം.. പിലിക്കോട് പഞ്ചായത്തിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.