നീലേശ്വരം: ജില്ലയിലെ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനായിരുന്ന എൻ.ജി കമ്മത്തിനെ എൻ.ജി. കമ്മത്ത് പഠന സ്കൂളിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. നീലേശ്വരം ചിണ്ടേട്ടൻ സ്മാരക ഹാളിൽ ജില്ല സെക്രട്ടേറിയറ്റംഗം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. 'സമകാലീന രാഷ്ട്രീയം' എന്ന വിഷയത്തിൽ കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എം.രാജൻ സ്വാഗതം പറഞ്ഞു. മടിക്കൈ പൂത്തക്കാൽ എൻ.ജി. കമ്മത്ത് സ്മാരക കലാസമിതി അനുസ്മരിച്ചു. ഒ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. പ്രഭാകരൻ, കെ. നാരായണൻ, കെ.വി. ബാലൻ, വി.കെ. ശശിധരൻ, എം. കുഞ്ഞമ്പു, കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു. പടം nlr ng kammath നീലേശ്വരത്ത് നടന്ന എൻ.ജി. കമ്മത്ത് അനുസ്മരണ യോഗം ജില്ല സെക്രട്ടേറിയറ്റംഗം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.