ഹജ്ജ് തീർഥാടക സംഗമം നാളെ

കാസർകോട്​: ഹജ്ജ് വെൽഫെയർ ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ജില്ലയിൽനിന്ന് ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർഥന സദസ്സും നടത്തും. കാഞ്ഞങ്ങാട് പുതിയകോട്ട മദ്റസയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് പരിപാടി.​ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി ഹജ്ജ് സന്ദേശം നൽകും. ഒ.പി. അബ്ദുല്ല സഖാഫി മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.