കാസർകോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കുകളും ഡോക്ടർമാരുടെ പരിശോധന ഫീസും ഏകീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. ഒരേ നഗരത്തിലെ വിവിധ ആശുപത്രികളിൽ ഒരേ ഓപറേഷനും ചികിത്സക്കും പരിശോധനക്കും പലതരം ഫീസുകളാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ മുറികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റൂമുകൾക്ക് ഈടാക്കുന്നതിനേക്കാൾ അധികം തുക നൽകേണ്ട സ്ഥിതിയാണ്. ചികിത്സക്കും പരിശോധനകൾക്കുമുള്ള നിരക്കുകളും ഡോക്ടർമാരുടെ പരിശോധന ഫീസും മുറി വാടക നിരക്കുകളും ഏകീകരിക്കുന്നതിനും അത് പ്രസിദ്ധീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും അയച്ച കത്തിൽ എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.