ഏഴാംതരം നാലാംതരം തുല്യത പരീക്ഷ ആരംഭിച്ചു

കാസർകോട്: സംസ്ഥാന സാക്ഷരത മിഷൻ പഠനം മുടങ്ങിയവർക്കുവേണ്ടി നടത്തുന്ന നാലാംതരം ഏഴാംതരം തുല്യത പരീക്ഷ ജില്ലയിൽ ആരംഭിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലതല പരീക്ഷയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണൻ ജില്ലയിലെ മുതിർന്ന ഏഴാംതരം തുല്യത പഠിതാവായ 65 വയസ്സുകാരൻ കാഞ്ഞങ്ങാട് മോനാച്ച സ്വദേശി രാമകൃഷ്ണന് ചോദ്യപേപ്പർ നൽകി നിർവഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ നന്ദന ബൽരാജ് അധ്യക്ഷത വഹിച്ചു. സാക്ഷരതമിഷൻ ജില്ല കോഓഡിനേറ്റർ പി.എൻ. ബാബു, സ്കൂൾ പ്രിൻസിപ്പൽ കെ.വി. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്‍റ്​ സന്തോഷ് കുശാൽനഗർ, അധ്യാപകരായ എം.കെ. സുമേഷ്, കെ. പത്മാവതി, നോഡൽ പ്രേരക് ആയിഷ മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രേരക്മാരായ എം. ശാലിനി, വി. രജനി, എം. നാരായണി, എം. ബാലാമണി എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. കുറ്റിക്കോൽ ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മുരളിയും മുള്ളേരിയ ഹയർസെക്കൻഡറി സ്കൂളിൽ കാറഡുക്ക ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രത്നാകരയും രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ അബ്രഹാം മാസ്റ്ററും മഞ്ചേശ്വരം എസ്.എ.ടി ഹൈസ്കൂളിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുപ്രിയ ഷേ ണിയും പിലിക്കോട് ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എൽ.പി സ്കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ​മാധവൻ മണിയറയും കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എൻ. ബാബുവും ചോദ്യപേപ്പർ നൽകി പരീക്ഷ ഉദ്ഘാടനം ചെയ്തു. ബോവിക്കാനം മണിയങ്കോട് സ്വദേശി പതിനെട്ടുകാരനായ ബി.എം. അബ്ദുല്ലയാണ് ഏഴാംതരം തുല്യതയിൽ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. പരീക്ഷ ഞായറാഴ്ചയും തുടരും. മുതിർന്ന പരീക്ഷാർഥികൾക്ക് ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. thulyatha കാസർകോട് ജില്ലയിലെ ഏഴാംതരം തുല്യത പരീക്ഷയുടെ ഉദ്ഘാടനം 65കാരനായ കാഞ്ഞങ്ങാട് മോനാച്ച സ്വദേശി രാമകൃഷ്ണന് മലയാളം ചോദ്യപേപ്പർ നൽകി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.