എന്‍ഡോസള്‍ഫാന്‍: മറ്റ്​ ആനുകൂല്യങ്ങളും നൽകിത്തുടങ്ങി

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നല്‍കിയതിനുപുറമെ മറ്റ്​ ആനുകൂല്യങ്ങളും നൽകി. കെ.ജി. ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി.ജെ. തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. ഇതോടൊപ്പം കെ.ജി. ബൈജുവിന് പ്രതിമാസം 2200 രൂപ പെന്‍ഷനായും ആശ്വാസ കിരണം പദ്ധതിയിലൂടെ 700 രൂപയും അനുവദിച്ചു. 50,000 രൂപ ബാങ്ക് ലോണ്‍ എഴുതിത്തള്ളുകയും ചെയ്തു. മധുസൂദനന് പ്രതിമാസം 1200 രൂപ പെന്‍ഷനായും 4280 രൂപ സൗജന്യ ചികിത്സക്കും അനുവദിച്ചു. 1,90,700 രൂപ ബാങ്ക് ലോണ്‍ എഴുതിത്തള്ളി. സജിക്ക് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപ നല്‍കി. ശാന്തക്ക് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപ നൽകി. 14000 രൂപ ബാങ്ക് ലോണും എഴുതിത്തള്ളി. രവീന്ദ്രന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും സൗജന്യ ചികിത്സക്ക് 57819 രൂപയും അനുവദിച്ചു. 61444 രൂപ ബാങ്ക് ലോണ്‍ എഴുതിത്തള്ളി. പി.ജെ. തോമസിന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 2200 രൂപ അനുവദിച്ചു. 39389 രൂപയുടെ ലോണ്‍ എഴുതിത്തള്ളി. അശോക് കുമാറിന് പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും സൗജന്യ ചികിത്സക്ക് 15373 രൂപയും 1,07,500 രൂപയുടെ ബാങ്ക് ലോണ്‍ എഴുതിത്തള്ളുകയും ചെയ്തുവെന്ന് എന്‍ഡോസള്‍ഫാന്‍ സ്പെഷൽ സെൽ ഡെപ്യൂട്ടി കലക്ടര്‍ ഇന്‍ ചാര്‍ജ് സിറോഷ് പി. ജോണ്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.