കാസർകോട്: അന്തിയുറങ്ങുന്ന വീടും പ്രദേശവും സ്വന്തം പേരിലേക്ക് രേഖയായി കൈനീട്ടി വാങ്ങിയ നിമിഷം മനസ്സുനിറഞ്ഞ് വിദ്യാനഗറിലെ അബ്ദുറഹിമാനും താഹിറയും. മുപ്പതു വര്‍ഷമായി കൈവശം വെച്ച് അനുഭവിച്ചു വരുന്ന പത്ത് സെന്റ് ഭൂമിയുടെ ഉടമകളായതിെന്റ അടക്കാനാവാത്ത സന്തോഷത്തിലാണിവര്‍. നാലു വര്‍ഷമായി അവിടെ വീട് വെച്ച് താമസിച്ചു വരുകയായിരുന്നു. കൂലിത്തൊഴിലാളിയാണ് അബ്ദുറഹിമാന്‍. താഹിറ വീട്ടമ്മയാണ്. നാല് മക്കളും വിവാഹം കഴിഞ്ഞും ഉപജീവനം തേടിയും പോയി. അനുജന്റെ സഹായത്തോടെ ആറ് ലക്ഷം രൂപ ലോണെടുത്താണ് ഇവര്‍ വീട് പണിതത്. ഇനി ആശങ്കകളില്ലാതെ ഇരുവർക്കും സ്വന്തം മണ്ണിലെ വീട്ടിൽ അന്തിയുറങ്ങാം. ഫോട്ടോ: അബ്ദുറഹിമാനും താഹിറയും. വായ്പ അപേക്ഷ ക്ഷണിച്ചു കാസർകോട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ കാസര്‍കോട് ഓഫിസിലേക്ക് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കില്‍പ്പെട്ട മൂന്ന് മുതല്‍ 15 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍നിന്നും 60 വയസ്സ് താഴെയുള്ള വ്യക്തികള്‍ക്ക് വായ്പകള്‍ നൽകുന്നു. വാഹന വായ്പ പദ്ധതി പലിശ നിരക്ക് എട്ട് ശതമാനം. സ്വസ്ഥ ഗൃഹ വായ്പ പദ്ധതി ( വീടിന്റെ പണി പൂര്‍ത്തിയാക്കല്‍ ) ഒമ്പത് ശതമാനം, വ്യക്തിഗത വായ്പ 9.5 ശതമാനം എന്നിങ്ങനെയാണ് വായ്പകൾ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 227060, 227062, 9447730077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.