പാറപ്പള്ളി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസ് 12 മുതൽ 16വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് മഖാം സിയാറത്ത്. ടി.എം. മമ്മി മൗലവി പാറപ്പള്ളി നേതൃത്വം നൽകും. 4.30ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ. അബൂബക്കർ പതാക ഉയർത്തും. ഏഴിന് സ്വലാത്ത് മജ്‌ലിസ്. 7.30ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാദിയും സമസ്ത പ്രസിഡന്റുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാറപ്പള്ളി മുദരിസ് ഉസ്താദ് ഹസൻ അർശദി മുഖ്യപ്രഭാഷണം നടത്തും. 13ന് രാത്രി ഏഴിന് മജ്‍ലിസുന്നൂർ. എൻ.പി.എം. ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുംകൈ നേതൃത്വം നൽകും. 8.30ന് പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. 14ന് രാത്രി 7.30ന് ഇസ്‍ലാമിക് മദ്ഹ് ഗാന പരിപാടി ഇഷ്ഖേ മദീന. 8.30ന് ഖലീൽ ഹുദവി കാസർകോട് മതപ്രഭാഷണം നടത്തും. 15ന് രാത്രി 8.30ന് നടക്കുന്ന സമാപനസമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്​ പാലക്കി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ഉറൂസ് സപ്ലിമൻെറ് പ്രകാശനം എം. ഹസൈനാർ ഹാജി പറക്കളായി നിർവഹിക്കും. തുടർന്ന് അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മതപ്രഭാഷണം നടത്തും. 16ന് ഉച്ച രണ്ടിന് ഖത്തം ദുആയും മൗലീദ് പാരായണവും കൂട്ടുപ്രാർഥനയും നടക്കും. ഹദിയത്തുള്ളാഹ് തങ്ങൾ അൽ ഹൈദ്രോസി ആലപ്പുഴ നേതൃത്വം നൽകും. 4.30ന് അന്നദാനം. വാർത്തസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ. അബൂബക്കർ, ട്രഷറർ മുനമ്പം മഹമൂദ് ഹാജി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് ഹമീദ് ഹാജി കാലിച്ചാംപാറ, സെക്രട്ടറി കെ.എം. അബ്ദുറഹ്മാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ. ഉമ്മർ, പ്രചാരണ കമ്മിറ്റി കൺവീനർ, നാസിർ മയൂരി, ജോയൻറ് കൺവീനർ റഹ്മാൻ അമ്പലത്തറ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.