ചെർക്കളയിൽ ഹോട്ടൽ പൂട്ടി; പരിശോധന തുടരുന്നു

കാസർകോട്‌: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കട പരിശോധന തുടരുന്നു. ബുധനാഴ്‌ച 21 ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസൻസില്ലാത്ത ചെർക്കളയിലെ ഹോട്ടൽ വോൾഗ അടച്ചുപൂട്ടി. രണ്ട്‌ ഹോട്ടലുകൾക്ക്‌ പിഴയിട്ടു. കാസർകോട്‌, കാഞ്ഞങ്ങാട്‌, ഉദുമ, മഞ്ചേശ്വരം മേഖലകളിലാണ്‌ പരിശോധന നടന്നത്‌. വ്യാഴാഴ്‌ചയും പരിശോധന തുടരും. ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ജോൺ, വിജയകുമാർ, ഓഫിസർമാരായ കെ.പി. മുസ്‌തഫ, കെ. സുജയൻ, എസ്​. ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.