Posted On
date_range Updated On
date_range കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോഡ് ഗവ. കോളജ് പ്രിൻസിപ്പലിനെ ചുമതലയിൽനിന്ന് നീക്കാൻ നിർദേശം
തിരുവനന്തപുരം: കാസർകോഡ് ഗവ. കോളജ് പ്രിൻസിപ്പൽ ചുമതലയിൽനിന്ന് എൻ. രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. കാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെത്തുടർന്നാണ് നടപടി. കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.