കരുവാറ്റ സഹകരണ ബാങ്ക് കവർച്ച: മുഖ്യപ്രതി പിടിയിൽ

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ക​ട്ട​ക്കോ​ട് പാ​റ​ക്കാ​ണി മേ​ക്കും​ക​ര​യി​ൽ ആ​ൽ​ബി​ൻ രാ​ജ്​ (37) പി​ടി​യി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന ആ​ൽ​ബി​ൻ രാ​ജി​നെ കു​ടും​ബ​ത്തോ​ടൊ​പ്പം വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന കോ​യ​മ്പ​ത്തൂ​ർ കോ​വൈ​പു​തൂ​ർ രം​ഗ​സ്വാ​മി ന​ഗ​റി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വീ​ട്ടി​ൽ​നി​ന്ന്​ 1.850 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. കേ​ര​ള​ത്തി​ന​ക​ത്തും ത​മി​ഴ്നാ​ട്ടി​ലും മോ​ഷ​ണ​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ര​ണ്ടാം പ്ര​തി ഹ​രി​പ്പാ​ട് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം കൈ​പ്പ​ള്ളി വീ​ട്ടി​ൽ ഷൈ​ബു (അ​പ്പു​ണ്ണി -39), മൂ​ന്നാം​പ്ര​തി തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട മേ​ലെ പ്ലാ​വി​ട വീ​ട്ടി​ൽ ഷി​ബു (43) എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.