Posted On
date_range Updated On
date_range കാരുണ്യ ബെനവലന്റ് ഫണ്ട്: ഭാഗ്യക്കുറി വകുപ്പിൽ നിന്നും 30 കോടി രൂപ നാളെ ധനമന്ത്രി കൈമാറും
തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപ നൽകും. നാളെ കാബിനറ്റ് യോഗത്തിന് ശേഷം ധനകാര്യവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജിന് ഫണ്ട് കൈമാറും.
1732.37 കോടി രൂപയാണ് ഇത്തരത്തിൽ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 2022-23 സാമ്പത്തിക വർഷം വരെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കൈമാറിയിട്ടുള്ളത്. ഇന്ന് 30 കോടി രൂപ കൂടി പദ്ധതിയിലേക്ക് കൈമാറുന്നതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകുന്നത്.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.