കരുണ സംഗീത പരിപാടി: ആഷിഖ് അബു അടക്കമുള്ളവർക്ക് ക്രൈംബ്രാഞ്ചിന്‍റെ ക്ലീന്‍ചിറ്റ്

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പണമിടപാട് സംബന്ധിച്ച വിവാദത്തിൽ സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകന്‍ ബിജിപാല്‍, ഷഹബാസ് അമന്‍ തുടങ്ങിയവര്‍ക്ക് ക്രൈംബ്രാഞ്ചിന്‍റെ ക്ലീന്‍ചിറ്റ്. പണ മിടപാടില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം സ്വ​രൂ​പി​ക്കാ​നെ​ന്ന പേ​രി​ൽ പ​രി​പാ​ടി ന​ട​ത്തി പ​ണം ത​ട്ടി​യെ​ന്നായിരുന്നു പ​രാ​തി. ജി​ല്ല ക​ല​ക്ട​ർ​ക്ക് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​റാണ് പരാതി നൽകിയത്. എ​റ​ണാ​കു​ളം ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ അ​സി. ക​മീ​ഷ​ണ​ർ ബി​ജി ജോ​ർ​ജി​നാ​യിരുന്നു​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. അന്വേഷണത്തിന്‍റെ ഭാഗമായി സംഘാടകരുടെ മൊഴിയെടുത്തിരുന്നു.

വി​വാ​ദ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ രൂ​ക്ഷ​ ത​ർ​ക്കം നടക്കുകയും സം​ഘാ​ട​ക​ർ​ക്കെ​തി​രെ ഹൈ​ബി ഈ​ഡ​ൻ എം.​പി​ അടക്കമുള്ളവർ രംഗത്തുവരികയും ചെയ്തിരുന്നു.

Tags:    
News Summary - KARUNA CONCERT CONTROVERSY-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.