അതിർത്തി കടക്കാൻ ശ്രമം; കല്ലേറിൽ കർണാടക പൊലീസുകാർക്ക് പരിക്ക്

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ​നി​ന്നും സു​ള്ള്യ താ​ലൂ​ക്കി​ലെ മു​രൂ​ർ ചെ​ക് പോ​സ്​​റ്റ് വ​ഴി ദ​ക ്ഷി​ണ ക​ന്ന​ഡ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് ക​ർ​ണാ​ട​ക പൊ​ലീ​സി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞു. ചെ​ ക് പോ​സ്​​റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

കാ​സ​ർ​കോ​ടു​നി​ന്നും ബൈക്കിൽ വ​ന്ന സി​നാ​ൻ എ​ന്ന യു​വാ​വ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ു. പൊ​ലീ​സു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ​തോ​ടെ ത​ർ​ക്ക​മാ​യി. ക​ല്ലെ​റി​ഞ്ഞ​ശേ​ഷം യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ജീ​പ്പി​​​െൻറ ചി​ല്ലും ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. സു​ള്ള്യ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ഭാ​സ്ക​ർ പ്ര​സാ​ദ്, കോ​ൺ​സ്​​റ്റ​ബി​ൾ രാ​മ​നാ​യി​ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സു​ള്ള്യ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - karnataka police injured at border-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.