കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നിക്ഷേപകരുടെ ആശങ്ക അകറ്റാൻ പ്രത്യേക പാക്കേജ് -മന്ത്രി വാസവൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാൻ നടപടി തുടങ്ങിയെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപക ഗ്യാരന്‍റി സ്കീം പ്രകാരമുള്ള പാക്കേജ് ആണ് ആലോചിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പാക്കേജ് സംബന്ധിച്ച നടപടി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു പ്രൈമറി സംഘത്തിൽ എന്തെങ്കിലും സാമ്പത്തിക പ്രശ്നം ഉണ്ടായാൽ അത് മറികടക്കാൻ മുമ്പ് ത്രീ ടെയർ സംവിധാനം നിലനിന്നിരുന്നു. പ്രൈമറി സംഘങ്ങൾക്ക് കേരള ബാങ്കിന്‍റെ അംഗീകാരം ഉണ്ട്. നിക്ഷേപക ഗ്യാരന്‍റി സ്കീം വഴി സഹായം മുമ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വാസവൻ നിയമസഭയെ അറിയിച്ചു.

കരുവന്നൂർ ബാങ്കിൽ 104.24 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ ഒരാളുപോലും ഇപ്പോൾ ബാങ്കിലില്ല.

രേഖകൾ നശിപ്പിക്കാൻ ആരും ബാങ്കിൽ കയറില്ല. ക്രമക്കേട് നടത്തിയവരുടെ വസ്തുവകകൾ കൈമാറാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Karivannur Bank scam: Special package to allay investors' worries: Minister Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.