കരിപ്പൂർ സ്വർണകവർച്ച കേസ്​​: സൂഫിയാൻ കീഴടങ്ങി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതിയെന്ന്​ സംശയിക്കുന്ന സൂഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ്​ സ്​റ്റേഷനിലെത്തിയാണ്​ സൂഫിയാൻ കീഴടങ്ങിയത്​. കൊണ്ടോട്ടി ഡി.വൈ.എസ്​.പി ഓഫീസിൽ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്​. രാമനാട്ടുകരയിൽ അപകടമുണ്ടായ സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.

കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത്​ സൂഫിയാനായിരുന്നു. നിരവധി സ്വർണക്കടത്ത്​ കേസ്​ പ്രതികളായ സൂഫിയാനെതിരെ കോഫപോസയും ചുമത്തിയിട്ടുണ്ട്​. സംഭവദിവസം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി​​ എത്തിയെന്നാണ്​ അന്വേഷണ സംഘത്തി​െൻറ നിഗമനം​.

സ്വർണക്കടത്തിൽ സൂഫിയാനും പങ്കുണ്ടെന്നാണ്​ പൊലീസിന്‍റെ സംശയം. സൂഫിയാനെ ചോദ്യം ചെയ്​താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരുവെന്നാണ്​ പൊലീസ്​ അറിയിക്കുന്നത്​.

Tags:    
News Summary - Karipur gold robbery case: Sufian surrenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.