ശ്രീജിത്ത്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ചങ്ങരംകുളം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ലഹരിക്കടത്ത് സംഘാംഗവുമായ ചിയ്യാനൂർ കോട്ടയിൽതാഴം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നടുവരമ്പത്ത് ശ്രീജിത്തിനെ (24) യാണ് ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ ഡി.ഐ.ജി അജിതാബീഗം നാടുകടത്താൻ ഉത്തരവിറക്കിയത്.
ആറുമാസത്തേക്ക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. ശ്രീജിത്തിനെ കൂടാതെ ജില്ലയിൽനിന്നും മറ്റ് എട്ടു പേരെയും കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.