Posted On
date_range Updated On
date_range കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
കണ്ണൂർ: കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നരിക്കടവ് സ്വദേശി അഞ്ചാനിക്കല്‍ ബിജു ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ മേഖലയില്‍ എത്തിയ ആനയെ വിരട്ടിയോടിക്കുന്നതിനിടെയിലാണ് ബിജുവിന് കുത്തേറ്റത്.
കേളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടാനശല്യം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ച് കേളകത്ത് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.