വിലാപയാത്രക്കിടെ സംഘര്‍ഷം: ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിക്കരികിലൂടെ വിലായയാത്ര പോകുന്നത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘഷവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ പിടിയില്‍. അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ സന്തോഷിന്‍െറ വിലാപയാത്ര പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡ് ഉപരോധമടക്കം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കിയ കേസിലെ പ്രതികളായ ബി ജെ പി പ്രവര്‍ത്തകര്‍ തളാപ്പിലെ മനോജ് മാധവന്‍ ( 41 ), കൊറ്റാളിയിലെ എം. സച്ചിന്‍ 35 ), ചൊവ്വയിലെ എ.ദിനേശന്‍ ( 50 ),കെ.വി. ജിതിന്‍ (25 ),  പി. നിധിന്‍ ( 27 ), എട ചൊവ്വയിലെ വി.കെ. ദീപക് ( 28 ) താണയിലെ ടി.പി.റോഷിന്‍ ( 36 ) എന്നിവരെയാണ് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു. സംഭവത്തില്‍ നേരത്തെ 20ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 19നായിരുന്നു സംഭവം. പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അണ്ടല്ലൂരിലേക്ക് കൊണ്ടു പോകയായിരുന്ന ജഡം സ്കൂര്‍ കലോത്സവ വേദിക്കരികിലൂടെ കൊണ്ടു പോകുന്നത് പൊലിസ് തടയുകയായിരുന്നു. ഇതെ തുടര്‍ന്ന് ബി ജെ പി സംഘം റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തുകയും പൊലിസിന്‍െറ കൃത്യനിര്‍വഹണം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്.

Tags:    
News Summary - Kannur tense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.