Posted On
date_range Updated On
date_range കണ്ണൂർ ദസറ ഇന്ന് സമാപിക്കും
കണ്ണൂർ: എട്ടുദിവസമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 5.30ന് തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ടി. പത്മനാഭൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഭരതനാട്യം, വെറൈറ്റി ഡാൻസ് എന്നിവക്ക് ശേഷം അസ്ലം മുംബൈ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും.
വൈകീട്ട് 4.30ന് കലക്ടറേറ്റ് മൈതാനിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 200ലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.