കണ്ണൂരിൽ വീണ്ടും സംഘർഷം; ന്യൂമാഹിയിൽ നിരോധനാജ്​ഞ

ക​ണ്ണൂ​ർ:രണ്ടു ദിവസമായി അക്രമം തുടരുന്ന കണ്ണുരിൽ ഇന്നും സംഘർഷം. കൊ​ള​ശ്ശേരിയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരു ​െട വീടിനു നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ വീടുകൾക്ക്​ കേടുപാട്​ പറ്റി.

അതേസമയം, സം​ഘ​ർ​ഷം തു​ട​രു​ന്ന ത​ ല​ശേ​രി​യി​ൽ ഇന്ന്​ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു. തലശേരി- ന്യൂ ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യിലാണ്​ തി​ങ്ക​ളാ​ഴ്ച​വ​രെ​ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. സം​ഘ​ർ​ഷ​ സാ​ധ്യ​ത​യു​ണ്ടെ​ന്ന പൊലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് 144 പ്ര​ഖ്യാ​പി​ച്ച​ത്.

സംസ്ഥാനത്ത്​ വ്യാപകമായുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങിനെ ഫോണിലൂടെ അറിയിച്ചെന്ന്​ ഗവർണർ പി. സദാശിവം അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച്​ കേന്ദ്രസർക്കാർ സംസ്ഥാന​ത്തോട്​ റിപ്പോർട്ട് തേടിയതിന്​ പിന്നാലെയാണ്​ ഇത്​.

Tags:    
News Summary - Kannur Attack, Curfew in New Mahe - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.