കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനമിറങ്ങി VIDEO

ക​ണ്ണൂ​ർ: ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്തി​മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​ന് പിന്നാലെ​ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ലാൻഡിങ് പ​രീ​ക്ഷ​ണ​ത്തി​നായി​ വ​ലി​യ യാ​ത്രാ​വി​മാ​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. 190 സീ​റ്റു​ക​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ബോ​യി​ങ്​ വി​മാ​നമാണ് റൺവേയിലിറങ്ങിയത്. രാവിലെ 9.57ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ മട്ടന്നൂരിലെ വിമാനത്താവളത്തിന് മുകളിലെത്തി. അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനം ആറാമത്തെ തവണ റണ്‍വേയിലിറങ്ങി.

Full View

അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള്ള ഡി.​വി.​ആ​ർ.​ഒ പ​രീ​ക്ഷ​ണ​ത്തിന്‍റെ ഭാഗമായാണ്​ യാ​ത്രാ​ വി​മാ​ന​മിറങ്ങിയത്. എയർട്രാഫിക് കൺട്രോളിൽ നിന്ന്​ റൂട്ടുകളുടെ നിർണയം, എയർപോർട്ടുകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന റേഡിയോ നാവിഗേഷൻ തുടങ്ങിയവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് പരിശോധന കൊണ്ട്​ ലക്ഷ്യമിട്ടത്. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ എ.എസ് റാവു, ഫസ്റ്റ് ഒാഫീസർ അരവിന്ദ് കുമാർ, സീനിയർ കാബിൻ ക്രൂ സൈന മോഹൻ, മറ്റ് ഏഴ് സാങ്കേതിക വിദഗ്ധരും വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാഴ്ചക്കകം വിമാനത്തിന് പ്രവർത്തനത്തിനുള്ള ലൈസൻസ് ലഭിക്കുമെന്ന് കരുതുന്നതായി എ.എസ് റാവു മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്താവളത്തിന്​ ലൈസൻസ്​ നൽകുന്നതിന്​ മുന്നോടിയായി എത്തിയ ഡി.ജി.സി.എയുടെ രണ്ടംഗസംഘം ബുധനാഴ്​ച വൈകീട്ട്​ പരിശോധന പൂർത്തിയാക്കി മടങ്ങിയിരുന്നു. റൺവേ, ടാക്സി ട്രാക്ക്, പ്രിസീഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ, ഗ്രൗണ്ട് ലൈറ്റിങ്​, പാസഞ്ചർ ബോർഡിങ്​ ബ്രിഡ്ജസ് തുടങ്ങിയവ സംഘം പരിശോധിച്ചു. ഇന്ന്​ നടക്കുന്ന എയർട്രാഫിക്​ പരിശോധനയുടെ റിപ്പോർട്ട്​ എയർ ഇന്ത്യ ഡി.ജി.സി.എക്ക്​ നൽകുന്ന മുറക്ക്​ ലൈസൻസ്​ അനുവദിക്കുമെന്നാണ്​ പ്രതീക്ഷ.

വ്യോമയാന മന്ത്രാലയത്തിൽ നിന്ന്​ അന്തിമ അനുമതി ഉടനെ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കിയാൽ മാനേജിങ്​ ഡയറക്​ടർ തുളസീദാസ്​ ‘മാധ്യമ’​​ത്തോട്​ പറഞ്ഞു. ഉദ്​ഘാടന തീയതി നിശ്ചയിക്കേണ്ടത്​ സർക്കാറാണ്​. വിമാന കമ്പനികളുമായുള്ള കരാറനുസരിച്ച്​ സമയപട്ടിക തയാറാക്കിയിട്ടുണ്ട്​. ഉദ്​ഘാടനം കഴിഞ്ഞാൽ ബുക്കിങ്​ തുടങ്ങാവുന്ന നിലയിൽ വിമാന കമ്പനികൾ സോഫ്​റ്റ്​വെയർ പരിഷ്​കരിച്ചിട്ടുണ്ട്​.

283.40 കോടി രൂപ കൂടി സമാഹരിക്കുന്നു

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്​ കൂടുതൽ ഒാഹരി മൂലധനം ശേഖരിക്കുന്നതുൾപ്പെടെ പരിഗണിക്കുന്നതിന്​ വാർഷിക ജനറൽ ബോഡി യോഗം ഇൗ മാസം 29ന്​ തിരുവനന്തപുരത്ത്​ നടക്കും. അമേരിക്കയിൽനിന്ന്​ ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പ​െങ്കടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഉദ്​ഘാടന തീയതി അതിനുമുമ്പ്​ നിശ്ചയിക്കുമെന്നാണ്​ സൂചന. ​

283.40 കോടി രൂപ കൂടി ഒാഹരിയായി സ്വരൂപിക്കുക എന്നതാണ്​​ യോഗത്തി​​​​​​​​​​​​​​​​​െൻറ മുഖ്യപരിഗണന വിഷയം. വിമാനത്താവള കമ്പനിയിൽ സംസ്​ഥാന സർക്കാറി​​​​​​​​​​​​​​​​​െൻറ ഒാഹരി പങ്കാളിത്തം 38.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ വർഷം 42.44 ശതമാനം ഒാഹരി പങ്കാളിത്തമാണ്​ ഉണ്ടായിരുന്നത്​.

ഭാരത്​ പെട്രോളിയം കോർപറേഷൻ ഒാഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്​. കഴിഞ്ഞ വർഷം 17.28 ശതമാനമായിരുന്ന ഒാഹരി പങ്കാളിത്തം ഇത്തവണ 24.12 ശതമാനമായി ഉയർന്നു. സംസ്​ഥാന സർക്കാർ കഴിഞ്ഞാൽ ഭാരത്​​ പെട്രോളിയത്തിനാണ്​ കൂടുതൽ ഒാഹരി പങ്കാളിത്തമുള്ളത്​. സ്വകാര്യ വ്യക്​തികൾക്ക്​ 11.86ഉം ​​പ്രവാസികൾക്ക്​ 9.54ഉം ശതമാനമാണ്​ പങ്കാളിത്തം.

Tags:    
News Summary - Kannur Airport: Runway Flight-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.