കണ്ണന്താനവും ശശികലയും സന്നിധാനത്ത്​

സന്നിധാനം: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ്​ കണ്ണന്താനവും ഹിന്ദു​െഎക്യ വേദി സംസ്​ഥാന അധ്യക്ഷ കെ.പി ശശികലയും സന്നിധാനത്തെത്തി. ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണ്​ കേന്ദ്ര മന്ത്രി അൽഫോൺസ്​ കണ്ണന്താനം എത്തിയത്​. കേന്ദ്ര സർക്കാർ ഫണ്ട്​ അനുവദിച്ചിട്ടും ശബരിമലയിൽ അടിസ്​ഥാന സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയില്ലെന്ന്​ നേരത്തെ കണ്ണന്താനം ആരോപിച്ചിരുന്നു.

Full View

അ​േതസമയം, ചെറുമക​​​​െൻറ ചോറൂണിനായാണ്​ കെ.പി ശശികല മലകയറിയത്​. ആറുമണിക്കൂർ കഴിഞ്ഞാൽ തിരിച്ചിറങ്ങണമെന്നും നാമജപ പ്രതിഷേധം നടത്തരുതെന്നും മാധ്യമങ്ങളോട്​ പ്രകോപനപരമായി സംസാരിക്കരുതെന്നും ശശികലക്ക്​ പൊലീസി​​​​െൻറ നിർദേശമുണ്ട്​. കഴിഞ്ഞ ദിവസം മരക്കൂട്ടം വരെയെത്തിയ ശശികലയെ തിരിച്ചിറങ്ങണമെന്ന നിർദേശം അനുസരിക്കാത്തതിനെ തുടർന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയിരുന്നു.

Full View
Tags:    
News Summary - Kannanthanam and Sasikala At Sannidhanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.