മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് സ്വീകരിച്ച നിലപാടിനെതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണാധികാരികൾ മാധ്യമപ്രവർത്തകരോട് ഇത്തരം നിലപാട് എടുക്കാൻ പാടില്ലെന്ന് കാനം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ, മറ്റ് പാർട്ടികളുടെയും പ്രവർത്തകരുടെയും ശൈലി സി.പി.െഎ ചർച്ച ചെയ്യാറില്ല. അത് അവരുടെ വിഷയമാണ്.
സി.പി.എമ്മുമായി നല്ല ധാരണയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.െഎ. ബി.ജെ.പിയുടെ അസഹിഷ്ണുത രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ യോജിപ്പ് കാലഘട്ടത്തിെൻറ ആവശ്യമാണ്. എന്നാൽ, സി.പി.എം-സി.പി.െഎ ലയനം സ്വപ്നം മാത്രമാണ്. സി.പി.െഎ സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.