Posted On
date_range Updated On
date_range ആഗ്രഹങ്ങൾക്ക് ലൈസൻസില്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം -കോൺഗ്രസിനെ പരിഹസിച്ച് കാനം
തിരുവനന്തപുരം: ആഗ്രഹങ്ങൾക്ക് ലൈസൻസില്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസ് ചിന്തൻ ശിബിർ പ്രഖ്യാപനത്തെ കുറിച്ച ചോദ്യത്തിനായിരുന്നു പരിഹാസം കലർന്ന മറുപടി.
സി.പി.ഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും ഇടതുമുന്നണിയിലില്ല. ഇടതുമുന്നണിയിൽ എല്ലാ പാർട്ടികൾക്കും തുല്യപ്രാധാന്യമുണ്ട്. തങ്ങളുടെ ജില്ല സമ്മേളനത്തിൽ വിമർശനം ഉയരുന്നത് സ്വാഭാവികമാണ്. ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.