Posted On
date_range Updated On
date_range കാമാക്ഷി ബിജുവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കട്ടപ്പന: കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിനെ കാപ്പചുമത്തി ജയിലിൽ അടച്ചു. 500ഓളം മോഷണക്കേസുകളിലും നിരവധിതവണ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ജയിലിൽ കഴിഞ്ഞുവരവെയാണ് കാപ്പ ചുമത്തിയത്.
മോഷ്ടിച്ചുകിട്ടുന്ന പണംകൊണ്ട് സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് പതിവ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ബിജുവിനെതിരെ സാക്ഷിപറയാൻ ആളുകൾക്ക് മടിയായിരുന്നു.
ഇടുക്കി ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.