ബസിന്‍റെ ഗിയർ മാറ്റി വിദ്യാർഥിനികൾ; ക്ലച്ച്​ ചവിട്ടി ഡ്രൈവർ, പിഴയിട്ട് ആർ.ടി.ഒ

കൽപറ്റ: വയനാട്ടിൽ നിന്ന്​ ഗോവയിലേക്ക്​ കോളജ്​ വിദ്യാർഥികളുടെ​ വിനോദയാത്രക്കിടെ ബസിന്‍റെ ഗിയർ മാറ്റി വിദ ്യാർഥിനികൾ. അതിനായി ക്ലച്ച്​ ചവിട്ടി ഡ്രൈവർ. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ബസ്​ ഡ്രൈവറുടെ ലൈസൻസ്​ ആറുമാസത്തേക്ക്​ സസ്​പെൻഡ്​​ ചെയ്​ത്​ ആർ.ടി.ഒ അധികൃതർ.

കൽപറ്റ ഗവ. കോളജിൽ നിന്ന്​ കഴിഞ്ഞമാസം അവസാനം ഒരുകൂട്ടം വിദ്യാർഥികൾ ഗോവയിലേക്ക്​ വിനോദയാത്ര നടത്തിയിരുന്നു. ചില വിദ്യാർഥിനികൾ കാബിനിൽ കയറി ഗിയർ മാറ്റി, അതിനനുസരിച്ച്​ ഡ്രൈവർ ബസ്​ ഓടിച്ചു.

ഇതു ശ്രദ്ധയിൽപെട്ട ലൈസൻസിങ്​ അതോറിറ്റി നൽകിയ വിശദീകരണ​ ​േനാട്ടീസിന്​​ ഡ്രൈവർ എം. ഷാജി നൽകിയ മറുപടിയിൽ കുറ്റം സമ്മതിച്ചതായി ജോ. ആർ.ടി.ഒ സി.വി.എം ഷെരീഫ്​ ഉത്തരവിൽ പറയുന്നു. 2020 മേയ്​ അഞ്ചു വരെ ഷാജി വാഹനം ഓടിക്കാൻ പാടില്ല. അശ്രദ്ധമായി, അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്നാണ്​ കുറ്റം.

Tags:    
News Summary - Kalpetta Govt College Tourist Bus Driving; Driver Punished -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.