കൽപറ്റ: നഗരമധ്യത്തിലെ തുണിക്കടയിൽ വൻ അഗ്നിബാധ. ‘സിന്ദൂർ ടെക്സ്റ്റൈൽസി’െൻറ അഞ്ചുനില കെട്ടിടത്തിെൻറ മ ുകൾ നിലയിൽ ബുധനാഴ്ച രാത്രി എട്ടോടെ തീ പടരുകയായിരുന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോടികള ുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്.
ഈ സമയം കെട്ടിടത്തിനുള്ളിൽ നൂറോളം ജീവനക്കാരുണ്ടായിരുന്നു. ഉടനെ ഇവരെയെല്ലാം ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അഗ്നിശമന സേനയുടെ ഏഴു യൂനിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ ഏറെ വൈകിയും തുടർന്നു. ദേശീയപാതയോട് ചേർന്നുള്ള കെട്ടിടമായതിനാൽ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. മുൻകരുതലിെൻറ ഭാഗമായി സമീപത്തെ ഹോട്ടൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.