??????? ??????????? ??????????? ???? ??????

കളിക്കിടെ ദഫ് പൊട്ടി, കണ്ണീരോടെ രാജ് കൃഷ്ണൻ

കാഞ്ഞങ്ങാട്: രണ്ടാമത്തെ അടക്കത്തിന് തൊട്ടുമുമ്പ് മുട്ടിക്കയറുമ്പോൾ ആയിരുന്നു സംഭവം. രാജ് കൃഷ്ണന്റെ കൈയിലെ ദ ഫിന്റെ തുകൽ മൂന്നായി കീറിപ്പോയി. നിമിഷാർധത്തിലെ ശ്രുതിഭംഗം അമ്പരപ്പിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തിൽ അവൻ കളി തുടർന്നു.

ഒറ്റ മുട്ടിൽ കീറിപ്പോയ ദഫ് തുടർന്നും ഉപയോഗിക്കുക മാത്രമായിരുന്നു അവന്റെ മുന്നിലുണ്ടായ വഴി. ടീമിലെ പ്രധാന കളിക്കാരനായ രാജ് കൃഷ്ണൻ സദസിനഭിമുഖമായി മധ്യഭാഗത്താണ്‌ നിലയുറപ്പിച്ചിരുന്നത്.

ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങിയത്. കൂട്ടുകാരുടെ വാക്കുകൾക്കും അവനെ ആശ്വസിപ്പിക്കാനായില്ല.

സമാധാനിപ്പിക്കാൻ ചെന്നവരും വിതുമ്പി. പത്തനംതിട്ട കള്ളംകുളം നാഷനൽ സ്‌കൂൾ വിദ്യാർഥിയാണ്.ആദ്യമായാണ് രാജ് കൃഷ്ണന്റെ ടീം ദഫുമായി സംസ്ഥാന മേളക്ക് എത്തുന്നത്.

Tags:    
News Summary - Kalolsavam 2019 Raj Krishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.