Posted On
date_range Updated On
date_range നാടൻപാട്ട് വേദിയിൽ പ്രതിഷേധപ്പാട്ട്
ശബ്ദസംവിധാനത്തിലെ പോരായ്മയെ ചൊല്ലി നാടൻപാട്ട് വേദിയിൽ പാട്ടുപാടി പ്രതിഷേധം. ഇതേതുടർന്ന് മത്സരം ഒരു മണിക്കൂർ വൈകി. 2000 വാട്സ് മാത്രമുള്ള ശബ്ദസംവിധാനമാണ് ഒരുക്കിയിരുന്നത്. ഇതുപോരെന്നായിരുന്നു മത്സരാർഥികളുടെയും പരിശീലകരുടെയും വാദം.
ശബ്ദസംവിധാനം മാറ്റാനാവില്ലെന്ന് സംഘാടകർ വ്യക്തമാക്കിയതോടെ പരിശീലകരും മറ്റും സദസ്സിൽ കൊട്ടിപ്പാടി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് എത്തി ഇവരെ നീക്കംചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.