Posted On
date_range Updated On
date_range മുറിവേറ്റ് ചേകവന്മാർ
തൃശൂർ: ചുവടൊന്നു പിഴക്കാതെ, അങ്കച്ചേല ചുറ്റി വാളും പരിചയുമായി വേദിയിൽ പോരാടിയ ചേകവരിൽ പലർക്കും മുറിവേറ്റു. തിരശീല വീഴുന്നതോടെ പോരാളികൾ തളർന്നുവീണു. ശ്വാസതടസ്സത്താലും മസിലുകയറിയും കുഴഞ്ഞുവീണവർ നിരവധി. വാളും പരിചയും ചേർത്തുള്ള അഭ്യാസമുറകൾക്കൊടുവിൽ മുറിവേറ്റവരും ഏറെ. വീണുകിടന്ന പലരെയും എടുത്താണ് പുറത്തെത്തിച്ചത്. സന്നാഹങ്ങളോടെ മെഡിക്കൽ ടീം സമീപത്തുണ്ടായിരുന്നു. പരിചമുട്ടുകളിയിൽ ഇത് പ്രതീക്ഷിച്ചതിനാൽ വേദിക്ക് പിന്നിലുള്ള ക്ലാസ്മുറിയിൽ പ്രഥമ ശുശ്രൂഷകേന്ദ്രം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.