Posted On
date_range Updated On
date_range കക്കാടംപൊയില്‍ മര്‍ദനം; പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ
കോഴിക്കോട്: കക്കാടംപൊയിലില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐയും രംഗത്ത്. മര്‍ദനത്തില്‍ അവശരായ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം വി.വസീഫ് കുറ്റപ്പെടുത്തി. പാര്‍ക്കിന് സമീപത്ത് നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.