ശബരിമല: യുവതികളെ തിരിച്ചയച്ചത് അറിയില്ല -കടകംപള്ളി സുരേന്ദ്രൻ

ശബരിമല: ആശങ്ക ഒഴിഞ്ഞ മണ്ഡലകാലമാകും ഇത്തവണത്തേതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ അവലോകന യോഗത്തി നുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ പൊലീസ് കഴിഞ്ഞ ദിവസം യുവതികളെ തടഞ്ഞ് തിരിച്ചയച് ചതിനെപ്പറ്റി അറിയില്ല. ഭയാശങ്കകളില്ലാത്ത മണ്ഡലകാലം എന്ന നിലയിൽ തീർഥാടനം മുന്നോട്ടുപോകും. അടുത്ത കാലത്തൊന്നു ം വൃശ്ചികം ഒന്നിന് ഇല്ലാത്ത തിരക്കാണ് ഇത്തവണയുണ്ടായത്​. ഭക്തരുടെ അനുഗ്രഹവർഷംകൊണ്ട് മണ്ഡല-മകരവിളക്ക് കാലത്ത് ബോർഡി​​െൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയും.

കുറ്റമറ്റ തീർഥാടന കാലത്തിനായുള്ള തയാറെടുപ്പ്​ പൂർത്തിയായിട്ടുണ്ട്. ചിലന്യൂനതകൾ ഒന്നുരണ്ട് ദിവസത്തിനകം പരിഹരിക്കും. നിലക്കൽ തന്നെയാകും ഇത്തവണത്തെ ബേസ് ക്യാമ്പ്. 11,000 വാഹനങ്ങൾക്ക് ഒരേ സമയം പാർക്കിങ്ങിനുള്ള സജ്ജീകരണം ഏർപ്പെടുത്തും. ഡ്രൈവറുള്ള ചെറിയ വാഹനങ്ങൾക്ക്​ പമ്പയിലെത്തി തീർഥാടകരെ ഇറക്കി തിരിച്ച്​ നിലക്കലിൽ പാർക്ക് ചെയ്യാം. ജലത്തി​​െൻറ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബ് ആരംഭിക്കും. എ.ഡി.എം നേതൃത്വത്തിൽ എമർജൻസി ഓപറേഷൻ സ​െൻറർ തുടങ്ങും.

നിലക്കലിൽ ബസ് കയറാൻ വരി സംവിധാനം ഏർപ്പെടുത്തുമെന്നും പ്രായമായവർ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക ബസ് സർവിസ് ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻറ്​ ഡോ. എൻ. വാസു, മെംബർമാരായ അഡ്വ. എൻ. വിജയകുമാർ, അഡ്വ. കെ.എസ്. രവി, എം.എൽ.എമാരായ രാജു എബ്രഹാം, കെ.യു. ജനീഷ് കുമാർ, എക്സി. ഓഫിസർ രാജേന്ദ്രപ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Full View

Tags:    
News Summary - kadakampally surendran about sabarimala women entry-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.