പിണറായിക്കേറ്റ കനത്തപ്രഹരം; നവകേരളത്തിന്‍റെ മനസ്സ്​ യു.ഡി.എഫിനൊപ്പമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: നവകേരളത്തിന്റെ മനസ്സ്​ യു.ഡി.എഫിനൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസ്സെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്തപ്രഹരമാണിതെന്നും സുധാകരൻ പറഞ്ഞു​.

നവകേരള സദസ്സ്​ സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫിനുണ്ടായി. ഭരണവിരുദ്ധവികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നൽകിയതിന് ജനങ്ങള്‍ നൽകിയ മുന്നറിയിപ്പാണിത്​. പിണറായി സര്‍ക്കാറിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.

തെരഞ്ഞെടുപ്പ് കഴിയുംതോറും ബി.ജെ.പി അപ്രസക്തമാവുകയാണ്. ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന്​ സുധാകരൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - K Sudhakaran react to Local Body By Election and sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.