Posted On
date_range Updated On
date_range സി.പി.എം സ്ഥാനാർഥി നിർണയത്തിൽ തെളിയുന്നത് ഏകാധിപത്യ പ്രവണത -കെ. സുധാകരൻ
ന്യൂഡൽഹി: സി.പി.എം സ്ഥാനാർഥി നിർണയം ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്ന് കെ. സുധാകരൻ എം.പി. അതിന്‍റെ തുടർച്ചയാണ് തെരുവിൽ കാണുന്നത്. സ്ഥാനാർഥികളെ സംബന്ധിച്ച എതിർപ്പ് സി.പി.എം പ്രവർത്തകർ തെരുവിൽ പരസ്യമായി വിളിച്ചു പറയുന്നത് ആദ്യ സംഭവമാണ്. കോൺഗ്രസിന് അതിന്‍റെ ഗുണം ലഭിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
83 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് സി.പി.എം ഇന്ന് പുറത്തുവിട്ടത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.