അപ്പം വിൽക്കാൻ കെ. റെയിലിന്‍റെ ആവശ്യമില്ല; വാശി ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് വന്ന സ്ഥിതിക്ക് കെ. റെയിൽ വാശി ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രണ്ട് മണിക്കൂർ ലാഭത്തിന് വേണ്ടി ഒരു ലക്ഷം കോടി രൂപ ചെലവാക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ല. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ മരവിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അപ്പം ഉണ്ടാക്കി വിൽക്കാൻ കെ. റെയിലിന്‍റെ ആവശ്യമില്ല. ഷൊർണൂരിൽ വിറ്റാൽ പ്രശ്നം തീരും. കൊച്ചിയിൽ വേണ്ട അപ്പം കൊച്ചിക്കാർ ഉണ്ടാക്കിക്കൊള്ളുമെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയകാര്യ സമിതിയിൽ പരിഹാരമുണ്ടാക്കും. കോൺഗ്രസ് നേതാക്കൾ ക്രൈസ്തവ നേതൃത്വത്തെ കണ്ടത് നല്ല കാര്യമാണെന്നും അതിന് ശേഷം നടത്തിയ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Tags:    
News Summary - K. Muraleedharan want to K. rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.