Posted On
date_range Updated On
date_range കെ.വി. തോമസിനെ പരിഹസിച്ച് കെ. മുരളീധരൻ; ഡൽഹി കാലാവസ്ഥ ഇഷ്ടമുള്ള ആൾ
തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ട കെ.വി. തോമസിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കെ.വി തോമസ് ഡൽഹി കാലാവസ്ഥ നല്ല ഇഷ്ടമുള്ള ആളാണെന്ന് മുരളീധരൻ പറഞ്ഞു.
ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർ കോൺഗ്രസിലില്ല. പോകുന്നവർ പാർട്ടിയിൽ നിന്ന് പോയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസിക സമാധാനം കിട്ടുമെങ്കിൽ നല്ലത്.
കിട്ടുന്ന പദവിയിൽ വലിയ കാര്യമൊന്നുമില്ല. കേരളാ ഹൗസിൽ ഒരു പ്രത്യേക മുറിയുണ്ടാകുമെന്നും കിട്ടുന്ന ശമ്പളത്തിൽ സന്തോഷത്തോടെ ജീവിക്കാമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.