Posted On
date_range Updated On
date_range അതിവേഗ ഇന്‍റർനെറ്റ് പദ്ധതി 'കെ ഫോൺ' ആദ്യഘട്ട ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ അതിവേഗ ഇന്‍റർനെറ്റ് പദ്ധതിയായ 'കെ ഫോൺ' ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫിസുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് പദ്ധതി
സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ഡാറ്റ സെന്‍ററുകൾ, കലക്ടറേറ്റുകൾ എന്നിവയിൽ കണക്ഷൻ ലഭ്യമാകും. ജൂലൈ മാസത്തോട് സംസ്ഥാനത്ത് മുഴുവൻ കെ ഫോൺ പദ്ധതി വ്യാപിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.